പഞ്ചായത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും അടിസ്ഥാന തലത്തിലുളള ഭരണ സംവിധാനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമീണ മേഖലകളുടെ വികസനവും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളും നിറവേറ്റുന്നതിൽ പഞ്ചായത്തുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഗ്രാമപഞ്ചായത്തിൻറെ ഭരണപരമായ തീരുമാനങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന പ്രധാന സമിതിണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കൂടാതെ തെരെഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ എന്നിവരടങ്ങുന്നതാണ് ഈ ഭരണസമിതി. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു.പഞ്ചായത്ത് സെക്രട്ടറി ആണ് കാര്യനിർവഹണത്തിന് നേതൃതം നൽകുന്നത്. സെക്രട്ടറിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ജനകീയാസൂത്രണ പ്രക്രിയയുടെ നട്ടെല്ലാണ് ഗ്രാമപഞ്ചായത്തുകൾ

വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ

പ്രസിഡൻ്റ്

സുധ എ.പി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.എം സമീർ

ചെയർമാൻ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റംഷീന സി.കെ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജീഷ് വി.കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സെക്രട്ടറി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ തൂണേരി ബ്ളോക്ക് പരിധിയില്‍ തൂണേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൂണേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 15.45 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചെക്യാട്, തൃപ്രങ്ങോട്ടൂര്‍ (കണ്ണൂര്‍) പഞ്ചായത്തുകളും, കിഴക്ക് നാദാപുരം, ചെക്യാട് പഞ്ചായത്തുകളും, തെക്ക് പുറമേരി, എടച്ചേരി, നാദാപുരം പഞ്ചായത്തുകളും, പടിഞ്ഞാറ് എടച്ചേരി പഞ്ചായത്തുമാണ്.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൂണേരി ഗ്രാമപഞ്ചായത്ത് മുൻകാലത്ത് ജന്മിത്ത വ്യവസ്ഥിതിയിലും പാട്ട സമ്പ്രദായത്തിലും അധിഷ്ഠിതമായിരുന്നെങ്കിലും, ഭൂപരിഷ്കരണ നിയമങ്ങളിലൂടെയും കുടിയായ്മ സംരക്ഷണത്തിലൂടെയും നെൽകൃഷി, തെങ്ങ്, കന്നുകാലി വളർത്തൽ എന്നിവയിൽ അധിഷ്ഠിതമായ ഒരു കാർഷിക ഗ്രാമമായി വളർന്നു. 1881-ൽ സ്ഥാപിതമായ ആയത്ത് കുളങ്ങര സ്കൂളും (കോടഞ്ചേരി എൽ.പി. സ്കൂൾ), 1912-ൽ ആരംഭിച്ച നെല്ലോളി എലിമെന്ററി സ്കൂളും (ചാലപ്രം ചാലിയാ യു.പി. സ്കൂൾ) ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കൈത്തറി, ആന്തിയൂർ നായർ സമുദായക്കാരുടെ മൺപാത്ര നിർമ്മാണം, എണ്ണയാട്ട്, ലോഹ ഉൽപ്പന്നങ്ങൾ തുടങ്ങിയ കുടിൽ വ്യവസായങ്ങളിലൂടെ മുൻകാലത്ത് സ്വയംപര്യാപ്തമായിരുന്ന ഈ ഗ്രാമം, 1950-കളിൽ ആരംഭിച്ച ഗ്രന്ഥശാലാ പ്രസ്ഥാനം, തെയ്യം, കോൽക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ, കൂടാതെ അമ്പലങ്ങളിലും പള്ളികളിലും ജാതിമതഭേദമന്യേ ആളുകൾ പങ്കാളികളാകുന്ന ആചാരങ്ങൾ എന്നിവയിലൂടെ മികച്ച...

കൂടുതൽ വായിക്കുക