കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൗത്യവും
സുസ്ഥിര വികസനം • ജനക്ഷേമം • ജനപങ്കാളിത്തം
കാഴ്ചപ്പാട്
കാർഷിക-മൃഗസംരക്ഷണ മേഖലകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിച്ച് സുസ്ഥിരവും സമഗ്രവുമായ വികസനം ഉറപ്പാക്കുക, കുടുംബശ്രീ സംവിധാനവും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി പ്രാദേശിക സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് ഈ ഗ്രാമപഞ്ചായത്തിന്റെ പ്രധാന കാഴ്ചപ്പാട്. ഭവനരഹിതരും ദരിദ്രരുമില്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക, സാമൂഹിക നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കുക, പരിസ്ഥിതി സൗഹൃദ വികസനവും ജനപങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ മാതൃകാ ഗ്രാമപഞ്ചായത്തായി മാറുന്നതിനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
ദൗത്യം
ഭവനരഹിതരെയും ദരിദ്രരെയും സംരക്ഷിച്ച് സാമൂഹിക സുരക്ഷ ഉറപ്പാക്കുക, വാതിൽപ്പടി സേവനങ്ങളിലൂടെ ഭിന്നശേഷിക്കാർ, വയോജനങ്ങൾ, അശരണർ എന്നിവർക്ക് പിന്തുണ നൽകുക, സ്ത്രീസുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുക, പട്ടികജാതി വിഭാഗങ്ങളുടെയും കുട്ടികളുടെയും സമഗ്ര മുന്നേറ്റത്തിനായി പ്രവർത്തിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ. മെച്ചപ്പെട്ട റോഡ്-ഗതാഗത സൗകര്യങ്ങൾ, ആധുനിക ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക പുരോഗതി, തൊഴിലവസരങ്ങൾ, സുതാര്യവും ജനസൗഹൃദവുമായ ഭരണനിർവഹണം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി സർവതലസ്പർശിയായ സുസ്ഥിര വികസനം കൈവരിക്കാനും പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.